മുംബൈക്ക് ജയം, ചലഞ്ചേഴ്സ് പുറത്ത്; ചെന്നൈ പ്ലേ ഓഫിന്
തിങ്കള്‍, 21 മെയ് 2012 (10:31 IST)
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്‍ഷ്യം മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 ഓവറില്‍ മറികടന്നു.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി 58 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. സ്മിത്ത് 87 റണ്‍സുമായി പുറത്താകാതെ നിന്നു.
മറ്റൊരു മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഡെക്കാണ്‍ ചാര്‍ജേഴ്സ് അട്ടിമറിച്ചു. ഇതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേഓഫിന് യോഗ്യത നേടി. ബാംഗ്ലൂരിനും ചെന്നൈയ്ക്കും പതിനേഴുപോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച റണ്‍ശരാശരിയില്‍ ചെന്നൈ പ്ലേഓഫിനു യോഗ്യത നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡെക്കാണ്‍ 133 റണ്‍സ് ആണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ 123 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിന് വേണ്ടി കോഹ്‌ലി 42 പന്തുകളില്‍ നിന്ന് 40 റണ്‍സ് എടുത്തു.