മത്സരത്തിന്റെ ഗതി മാറ്റിയത് ധോണി: ഹര്‍ഭജന്‍

വ്യാഴം, 24 മെയ് 2012 (16:07 IST)
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം മത്സരത്തിന്റെ ഗതി മാറ്റിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയുടെ ഇന്നിംഗ്സ് ആയിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ് ‍. മത്സരശേഷം സംസാരിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ഭജന്‍.

ധോണിയുടെ ഇന്നിംഗ്സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ധോണി ഞങ്ങളില്‍ നിന്ന് ജയം തട്ടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്പ്യന്‍‌ പ്രകടനമാണ് നടത്തിയത് - ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് കഴിഞ്ഞ മത്സരത്തില്‍ 38 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. 20 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നിരുന്നു.

വെബ്ദുനിയ വായിക്കുക