ഭാരതരത്നം: സച്ചിനെതിരായ ഹര്‍ജി തള്ളി

ബുധന്‍, 4 ഡിസം‌ബര്‍ 2013 (14:28 IST)
PTI
PTI
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കിയതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി തള്ളി.

ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍കെ അഗര്‍വാള്‍, ജസ്‌റ്റിസ്‌ കെ രവിചന്ദ്രബാബു എന്നിവരുടെ ബെഞ്ചാണു ഹര്‍ജി തള്ളിയത്‌. കായിക താരങ്ങളെയും ഭാരതരത്നയ്‌ക്കു പരിഗണിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി സംബന്ധിച്ച രേഖകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വില്‍സണ്‍ ഹാജരാക്കിയതോടെയാണു പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്‌.

സച്ചിനെപ്പോലുള്ള കായിക താരങ്ങള്‍ ഭാരതരത്നയ്‌ക്ക്‌ അര്‍ഹരല്ലെന്നു കാണിച്ച്‌ അഭിഭാഷകനായ കനകസഭായിയാണു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌. മാനദണ്‌ഡങ്ങള്‍ പാലിക്കാതെയാണ് സച്ചിനും പ്രമുഖ ശാസ്‌ത്രഞ്‌ജന്‍ സിഎന്‍ആര്‍ റാവുവിനും ഭാരതരത്ന അവാര്‍ഡ്‌ നല്‍കിയതെന്നായിരുന്നു പരാതി.

കായിക താരങ്ങളെയും ഭാരതരത്നയ്‌ക്കു പരിഗണിക്കാമെന്ന ഭേദഗതി വരുത്തിയ ശേഷമാണു സച്ചിനെ അവാര്‍ഡിനു പരിഗണിച്ചതെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

വെബ്ദുനിയ വായിക്കുക