ബാംഗ്ലൂരിന്‍റെ ബൌളിംഗ് മെച്ചപ്പെടാനുണ്ട്: കോഹ്‌ലി

ബുധന്‍, 15 മെയ് 2013 (16:52 IST)
PTI
ബൌളിംഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്ടന്‍ വിരാട് കോഹ്‌ലി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഏഴ് വിക്കറ്റിന്‍റെ പരാജയമേറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.

“ഒരു മികച്ച ബൌളിംഗ് പ്രകടനം ടീമിന് ഏറ്റവും അത്യാവശ്യമാണ്. ബാറ്റിംഗില്‍ ഞങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്” - കോഹ്‌ലി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ പ്രകടനത്തിന്‍റെ കാര്യത്തില്‍ ഈ വര്‍ഷം ടീം മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോകുന്നതാണ് കുഴപ്പമെന്നും കോഹ്‌ലി വിലയിരുത്തുന്നു.

വെബ്ദുനിയ വായിക്കുക