ബംഗ്ലാദേശിനോട് ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു

Webdunia
ശനി, 23 ജൂണ്‍ 2012 (12:48 IST)
PRO
ബംഗ്ലാദേശിനുമുമ്പില്‍ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയില്‍ മോശം ഫോമിലുള്ള ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 129 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ ജസ്റ്റിന്‍ ഓണ്ടോംഗാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒരു പന്ത്‌ ശേഷിക്കേ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

41 റണ്‍സ്‌ നേടി മുഹമ്മദ്‌ അഷ്‌റഫുള്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായി. ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയിലെ അഞ്ചാം മത്സരമായിരുന്നു ഇത്.

സിംബാബ്‌വെയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.