പീറ്റേഴ്സന് സെഞ്ച്വറി, പ്രവീണ്‍ തിളങ്ങി

വെള്ളി, 22 ജൂലൈ 2011 (21:03 IST)
ക്രിക്കറ്റിന്‍റെ മെക്കയില്‍ ഏവരും പ്രതീക്ഷിക്കുന്ന സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റേതാണ്. എന്നാല്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിന് മുമ്പു തന്നെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ രണ്ടായിരാമത്തെ മത്സരത്തില്‍ ഒരു സെഞ്ച്വറി പിറന്നിരിക്കുന്നു. ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സനാണ് സെഞ്ച്വറി നേടിയത്.

കെവിന്‍ പീറ്റേഴ്സന്‍റെ സെഞ്ച്വറിയുടെ പിന്‍‌ബലത്തില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ജൊനാഥന്‍ ട്രോട്ട്(70), ഇയാന്‍ ബെല്‍(45) എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചു.

ഇന്ത്യയ്ക്കുവേണ്ടി പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീശാന്തിനെ പിന്തള്ളിയാണ് പ്രവീണ്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയത്. തന്‍റെ സെലക്ഷന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ് പ്രവീണ്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ.

വെബ്ദുനിയ വായിക്കുക