പീഡനം: കേരള സ്ട്രൈക്കേഴ്സ് ഫിസിയോ പ്രതി

ബുധന്‍, 27 ഫെബ്രുവരി 2013 (17:56 IST)
PRO
ആലുവായില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേരളാ ക്രിക്കറ്റ് ടീമിന്റെയും കേരള സ്ട്രൈക്ക്കേഴ്സ് ഫിസിയോയുമായ ദിലീപ് സിംഗിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ് സിംഗ്.

ആലുവ പോലീസിന്റെ കസ്‌റ്റഡിയിലുള്ള ദിലീപ്‌ സിംഗിനെ കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞു. 12 പേരാണ്‌ കേസിലെ പ്രതികള്‍.

നിലവില്‍ സിസിഎല്ലിലെ കേരളാ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഫിസിയോ കൂടിയായ ദിലീപ്‌ സിംഗിനെ കേരളത്തിലേക്ക്‌ വിളിച്ചു വരുത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തതെന്നാണ് സൂചന‌. കേസിലെ മറ്റൊരു പ്രതിയായ അര്‍ഷാദിന്റെ തൃക്കാക്കരയിലുള്ള ഫ്‌ളാറ്റില്‍ വെച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ്‌ പൊലീസ്‌ പറയുന്നത്‌.

ദിലീപ്‌ സിംഗ്‌ നേരത്തേ സംസ്‌ഥാന ക്രിക്കറ്റ്‌ ടീമിനൊപ്പം ഉണ്ടായിരുന്നയാളാണ്‌. പിന്നീട്‌ സിസിഎല്ലില്‍ മോഹന്‍ലാല്‍ നായകനായ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ ഫിസിയോയായി സ്‌ഥാനമേറ്റിരുന്നു. എന്നാല്‍ പ്രശ്‌നത്തെ തുടര്‍ന്ന്‌ ഇയാളെ നേരത്തേ തന്നെ പുറത്താക്കിയെന്നാണ്‌ കേരളാ സ്‌ട്രൈക്കേഴ്‌സ് അധികൃതര്‍ പറയുന്നത്‌.

വെബ്ദുനിയ വായിക്കുക