ചെറുപ്പത്തില്‍ തനിക്ക് പട്ടാളക്കാരനാകാനായിരുന്നു മോഹമെന്നും എന്നാല്‍ വിധി തന്നെ എത്തിച്ചതു ക്രിക്കറ്റിലാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.
പാരച്യൂട്ട് റെജിമെന്റിനൊപ്പം റാഞ്ചിയില്‍ ഒരു ദിവസം ചെലവഴിക്കവേയാണ് തന്റെ ബാല്യകാല സ്വപ്നം വ്യക്തമാക്കിയത്. കുട്ടിക്കാലം മുതല്‍ പട്ടാളമായിരുന്നു മനസില്‍ മുഴുവന്‍. പട്ടാളക്കാരെക്കാണുമ്പോള്‍ ഞാനും ഒരിക്കല്‍ സൈന്യത്തിലെത്തുമെന്നു മോഹിച്ചു. ഒരിക്കലും ഭയം തോന്നാത്തത് ഈ യൂണിഫോമിലെത്തുമ്പോള്‍ മാത്രംമണെന്ന് ധോണി പറഞ്ഞു.
ഇത്രയും കാഠിന്യമേറിയ ജോലിക്കിടയിലും ഇത്ര കൂളായി ഇരിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി വളരെ ഫലിതം നിറഞ്ഞതായിരുന്നു. പത്രസമ്മേളനത്തിനു തൊട്ടു തലേന്നു മുഴുവന്‍ ഞാന്‍ ഫ്രിഡ്ജില്‍ കയറി ഇരിക്കും. അതാണ് ഇത്ര കൂള്‍ എന്നായിരുന്നു ധോണിയുടെ മറുപടി.
പട്ടാളക്കാരുമായി ഏറെ നേരം ചെലവിട്ട ധോണി ഉയരങ്ങളില്‍ നില്‍ക്കുമ്പോഴുള്ള ഭീതി ഇല്ലാതാക്കിയത് പട്ടാള യൂണിഫോമാണെന്ന് കൂട്ടിച്ചേര്‍ത്തു.