ശിഖര്‍ ധവാന്റെ ഇരട്ടസെഞ്ച്വറിയില്‍ തനിക്ക് അഭിമാനമെന്ന് ഗൗതം ഗംഭീര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇരട്ട സെഞ്ച്വറിയോടെ താനടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള മത്സരത്തിന് ധവാന് പുതിയ അളവുകോല്‍ വച്ചിരിക്കുകയാണെന്നും എന്നാലും ധവാന്റെ നേട്ടം തനിക്ക് അഭിമാനമായിയെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞദിവസം നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലെ മത്സരത്തില്‍ 150 പന്തില്‍ 248 റണ്ണാണ് ധവാന് അടിച്ചുകൂട്ടിയത്.
അടുത്ത കാലം വരെ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്ന ഗംഭീറും വിരേന്ദര്‍ സെവാഗും അടുത്തുനടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.