ദുലീപ് ട്രോഫി: ശശി തരൂരിനെതിരെയുള്ള പരാമര്‍ശത്തില്‍ കെസിഎ ഖേദം പ്രകടിപ്പിച്ചു
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (13:19 IST)
PRO
ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര മന്ത്രി ശശി തരൂരിനെതിരായി നടത്തിയ പരാര്‍മശത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തരൂരിനോട് ഖേദം പ്രകടിപ്പിച്ചു.
കെസിഎ പ്രസിഡന്റ് ടി സി മാത്യൂ നടത്തിയ പരാമര്‍ശം വ്യക്തിപരമാണെന്നും തരൂരിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായി സെക്രട്ടറി ജയേഷ് പറഞ്ഞു.
കൊച്ചിയില്‍ ഡ്രെയിനേജ് സംവിധാനത്തിനായി ചെലവഴിച്ച എട്ടു കോടി രൂപ കൊണ്ട് ആർക്ക് പ്രയോജനം ലഭിച്ചു എന്നായിരുന്നു ശശ്രിതരൂരിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ ചോദ്യങ്ങള്‍.
തരൂരിന്റെ നിലപാടിനെ അപക്വമാണെന്നാണ് ടിസിമാത്യൂ വിശേഷിപ്പിച്ചത്. ഇന്നലെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെസിഎ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.