വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും നിറഞ്ഞാടിയപ്പോള്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം. സയ്യിദ് മുഷ്താഖലി ട്രോഫിക്കായുള്ള ട്വന്റി-20 മത്സരത്തില്‍ ഹരിയാനയ്ക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
141 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിളി കാത്തിരിക്കുന്ന സെവാഗും ഗംഭീറും ഓപ്പണിംഗ് വിക്കറ്റില്‍ 96 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്.
50 പന്തില്‍ നിന്ന് സെവാഗ് 49 റണ്‍സ് നേടി. മൂന്നു ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്സ്. ഗംഭീര്‍ പുറത്താകാതെ 53 പന്തില്‍ 75 റണ്‍സും നേടി. ഒമ്പതു റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഹരിയാനയെ തകര്‍ത്തത്.