ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ആദ്യ ജയം. അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 167 റണ്‍സ് എടുത്തു. വിജയ ലക്‍ഷ്യവുമായിറങ്ങിയ ഡല്‍ഹി ഡുമിനിയുടെ മികവില്‍ ലക്‍ഷ്യത്തിലെത്തി.
ആദ്യം ബാറ്റുചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോബിന്‍ ഉത്തപ്പ (55), മനീഷ് പാണ്ഡെ (48) എന്നിവരുടെ മികവിലാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുത്തത്. ഉത്തപ്പ മൂന്നാം വിക്കറ്റില്‍ പാണ്ഡെയുമൊത്ത് 64 റണ്‍സും ഷക്കിബ് അല്‍ ഹസനുമൊത്ത് ((30 നോട്ടൗട്ട്) 57 റണ്‍സും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കളിയിലെ താരം ജാക് കാലിസിനെ തുടക്കത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. ഗൗതം ഗംഭീറും വന്നയുടന്‍ പുറത്തായി പിന്നീടാണ് ഉത്തപ്പ-പാണ്ഡെ കളിയുടെ ഗതി തിരിച്ചുവിട്ടത്. അവസാന പത്തോവറില്‍ മാത്രം കൊല്‍ക്കത്ത 103 റണ്‍സെടുത്തു. 167 റണ്‍സ് വിജയ ലക്‍ഷ്യവുമായിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഡുമിനിയുടെ പ്രകടനമാണ് ജയിപ്പിച്ചത്