ട്വന്റി20 വിലയിരുത്താന്‍ പീറ്റേഴ്‌സണ്‍ ഇനി ഇഎസ്‌പി‌എന്നിലേക്ക്!

വെള്ളി, 24 ഓഗസ്റ്റ് 2012 (17:16 IST)
PRO
PRO
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ വിവാദ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ഇസ്‌പി‌എന്‍-സ്‌റ്റാര്‍ സ്പോര്‍ട്സിലേക്ക് ക്ഷണം. ഇംഗ്ലണ്ടിന്റെ ട്വന്റി20 ടീമില്‍ നിന്നു പുറത്താക്കപ്പെട്ട പീറ്റേഴ്‌സണ്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് വിലയിരുത്താനാണ് ചാനലുകളിലേക്ക് പോകുന്നത്. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ മത്സരവിലയിരുത്ത് ടീമിലേക്ക് ടെലിവിഷന്‍ ബ്രോഡ്‌കാസ്റ്റുകള്‍ പീറ്റേഴ്‌സണിനെ തെരെഞ്ഞെടുക്കുകയായിരുന്നു.

സഹകളിക്കാരെ ആക്ഷേപിക്കുന്ന തരത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയച്ച കെവിന്‍ പീറ്റേഴ്‌സണിനെ കഴിഞ്ഞ സൌത്ത് ആഫ്രിക്കയ്ക്കെതിരെ ലോഡ്സില്‍ നടന്ന ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ച് ആന്‍ഡി ഫ്ലവര്‍, ക്യാപ്റ്റന്‍ ആന്‍ഡ്രു സ്ട്രോസ് എന്നിവരെ ആക്ഷേപിക്കുന്ന രീതിയിലാണ് പീറ്റേഴ്‌സണ്‍ മെസേജുകള്‍ അയച്ചത്. തുടര്‍ന്ന് പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിനോടും വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനോടും ക്ഷമാപണം നടത്തിയിരുന്നു.

പീറ്റേഴ്‌സണ്‍ ഇപ്പോള്‍ ഇസ്‌പി‌എന്‍-സ്‌റ്റാര്‍ സ്പോര്‍ടസ് ടെലിവിഷനുകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണത്തിനായിട്ടുള്ള പ്രധാന താരാമാണ്. ട്വന്റി20 മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ ആഭിമുഖ്യമായി പീറ്റേഴ്‌സണിന് സംസാരിക്കാന്‍ സാധിക്കുമെന്നാണ് ബ്രോഡ്‌കാസ്‌റ്റ് അംഗങ്ങള്‍ പറയുന്നത്.

ഇംഗ്ലണ്ടിന്റെ ട്വന്റി20 മത്സരത്തിനെക്കുറിച്ച് പറയണമെന്ന കാര്യമോര്‍ക്കുമ്പോള്‍ താന്‍ തികച്ചും വ്യാകുലനാണെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക