ട്വന്റി20 ലോകകപ്പ്; വാതുവെപ്പ് സംഘം അറസ്റ്റില്‍

ബുധന്‍, 26 മാര്‍ച്ച് 2014 (10:38 IST)
PRO
ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടു വാതുവെപ്പ് നടത്തിയ നാലംഗ സംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തു.

ലുധിയാനയിലെ ബസന്ത് കോളനിയില്‍ നടത്തിയ തെരച്ചിലിലാണ് വാതുവെപ്പു സംഘത്തെ പിടികൂടിയത്. മൊബൈല്‍ ഫോണിലൂടെയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്. ഇവരില്‍ നിന്നും 36 മൊബൈണ്‍ ഫോണുകളും പണവും പിടിച്ചെടുത്തതായി ലുധിയാന കമ്മീഷണര്‍ പരംജിത് സിംഗ് ഗില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക- ന്യൂസിലണ്ട് മത്സരവുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു.

വെബ്ദുനിയ വായിക്കുക