ട്വന്റി 20: പ്ളേ ഓഫ് ചെന്നൈയില്‍ നിന്ന് മാറ്റി

ഞായര്‍, 28 ഏപ്രില്‍ 2013 (16:59 IST)
PRO
ട്വന്റി 20 ആറാം സീസണില്‍ പ്ലേ ഓഫ് മത്സരം ചെന്നൈയില്‍ നിന്നും മാറ്റി. ആദ്യ ക്വാളിഫയറും എലിമിനേറ്ററുമാണ് ചെന്നൈയില്‍ നിന്നും മാറ്റിയത്.

ഡല്‍ഹിയായിരിക്കും പുതിയ വേദി. ശ്രീലങ്കന്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതു മൂലം ലങ്കന്‍ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരവേദി മാറ്റിയത്.

ശ്രീലങ്കന്‍ കളിക്കാരെ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി കത്ത് നല്‍കിയെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക