ടീമില്‍ വാക്കുതര്‍ക്കങ്ങളില്ലെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ്

ബുധന്‍, 10 ഏപ്രില്‍ 2013 (13:33 IST)
PRO
ടീം നായകന്‍ മിസ്‌ബ ഉള്‍ ഹഖും ട്വന്റി20 ടീം നായകന്‍ മുഹമ്മദ്‌ ഹഫീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണെന്നു പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന, ടെസ്‌റ്റ്‌ പരമ്പരകളില്‍ ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം മിസ്‌ബയും ഹഫീസും തമ്മിലുണ്ടായ തര്‍ക്കങ്ങളാണെന്നു പാക്‌ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.

ഹഫീസും കോച്ച്‌ ഡേവ്‌ വാട്ട്‌മോറും മിസ്‌ബയെ ഒറ്റപ്പെടുത്താന്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുകയാണെന്നു പിസിബി. മുന്‍ ചെയര്‍മാന്‍ ഇജാസ്‌ ബട്ട്‌ ആരോപിച്ചിരുന്നു.

ഇജാസ്‌ ബട്ടിന്റെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും രാജ്യത്തിന്റെ പ്രതിച്‌ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചെന്നും മിസ്‌ബയും ഹഫീസും സംയുക്‌തമായി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക