ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ടീം ഇന്ത്യ ചെന്നൈയില്‍ പരിശീലനം നടത്തി. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടേയും പരിശീലകന് ഡങ്കന്‍ ഫ്ലച്ചറിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
ഈ മാസം 21നാണ് ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം തുടങ്ങുക. സെവാഗും സഹീര്‍ ഖാനും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീലങ്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ നാളെ പുറപ്പെടും.