ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര

Webdunia
ചൊവ്വ, 31 ജൂലൈ 2012 (10:45 IST)
PRO
PRO
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

സെവാഗ്, ഗംഭിര്‍, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലെ പിന്‍‌ബലത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഒന്നാമത്തെ മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും സെവാഗും മികച്ച ഫോമിലായിരുന്നു. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി ഗംഭീറും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പക്ഷേ ശ്രീലങ്കയ്ക്ക് ഒരു മത്സരത്തില്‍ ജയിക്കാനായതും ടീം ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതിനാലായിരുന്നു.

അതേസമയം പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂ എന്ന് അവസ്ഥയിലാണ് ശ്രീലങ്ക ഇന്ന് മത്സരത്തിനിറങ്ങുന്നത്. കുമാര്‍ സംഗക്കാര പരുക്കേറ്റ് പുറത്തായത് ശ്രീലങ്കയ്ക്ക് പ്രതികൂലമായിട്ടുണ്ട്.