ചെന്നൈ ടെസ്റ്റ്: അശ്വിന് ആറ് വിക്കറ്റ്, ഓസ്ട്രേലിയ 316/7

വെള്ളി, 22 ഫെബ്രുവരി 2013 (17:25 IST)
PRO
ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം കളി നിറുത്തുമ്പോള്‍ ഓസ്ട്രേലിയ 7 വിക്കറ്റിന് 316 റണ്‍സെടുത്തു. 103 റണ്‍സോടെ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഒരു റണ്ണുമായി സിഡിലുമാണ് ക്രീസില്‍. ആദ്യ ദിനം വീണ ഏഴു വിക്കറ്റുകളില്‍ ആറും സ്പിന്നര്‍ ആര്‍ അശ്വിന്റെ പേരിലാണ്.

ഡേവിഡ് വാര്‍ണര്‍ (59) അര്‍ദ്ധസെഞ്ച്വറി നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി. മികച്ച ഫോമിലായിരുന്നു ഓസ്ട്രേലിയന്‍ ബാറ്റ്മാന്മാര്‍ പിന്നീട് അശ്വിനു മുന്നില്‍ തളരുന്ന കാഴ്ചയാണ് കണ്ടത്. എഡ് കൊവാന്‍(29), ഡേവിഡ് വാര്‍ണര്‍(59), ഫില്‍ ഹ്യൂഗ്സ്(6), എ ആര്‍ വാട്സണ്‍(28), മാത്യു വാഡെ(12) എന്നിവരാണ് അശ്വിന്റെ ബോളിനു മുന്നില്‍ പകച്ചത്.

മഹേന്ദ്ര സിങ് ധോണി ബികോം പരീക്ഷ പോലും എഴുതാതെയാണ് തയ്യാറെടുപ്പ് നടത്തിയത്. കഴിഞ്ഞ 17 ടെസ്റ്റില്‍ പത്തും തോറ്റ ടീമിന്‍റെ നായകന് തൊപ്പി തെറിക്കാതിരിക്കണമെങ്കില്‍ ഓസ്ട്രേലിയയെ നാലു ടെസ്റ്റ് പരമ്പരയില്‍ കീഴടക്കിയേ മതിയാകൂ. സച്ചിനും സെവാഗിനും ഹര്‍ഭജനും മറ്റും ഇത് നിലനില്‍പ്പിനുള്ള പോരാട്ടമാണ്.

പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ഇഷാന്ത് ശര്‍മയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. സ്പിന്നര്‍മാരാണ് ഓസ്ട്രേലിയയുടെ കുതിപ്പ് തടഞ്ഞത്.

ഇപ്പോഴത്തെ സ്കോര്‍
ഓസ്ട്രേലിയ 316/7 (95.0 ഓവര്‍)

ഓസ്ട്രേലിയ ടീം: എം‌ജെ ക്ലാര്‍ക്ക്, എസ്‌ആര്‍ വാട്‌സണ്‍, പീറ്റര്‍ സിഡില്‍, ഡേവിഡ് വാര്‍ണര്‍, മൊയ്സസ് ഹെന്‍‌റിക്സ്, ഫില്‍ ഹ്യൂഗ്‌സ്, മാത്യു വാഡെ, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, എഡ് കൊവാന്‍

ഇന്ത്യ ടീം: സെവാഗ്, ധോണി, ഹര്‍ഭജന്‍ സിംഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എം വിജയ്, ഭുവനേശ്വര്‍ കുമാര്‍

വെബ്ദുനിയ വായിക്കുക