ചെന്നൈക്ക് ലക്‍ഷ്യം 113(മോഹന്‍ലാല്‍ 0, ചാക്കോച്ചന്‍ 0)

ശനി, 21 ജനുവരി 2012 (16:05 IST)
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ട്വന്‍റി20 മത്സരത്തില്‍ ചൈന്നൈ റൈനോസിനെതിരെ കേരള സ്ട്രൈക്കേഴ്സിന് ഭേദപ്പെട്ട സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് 112 റണ്‍സിന് എല്ലാവരും പുറത്തായി. നായകന്‍ മോഹന്‍ലാലാണ് അവസാനം ഔട്ടായത്. മോഹന്‍ലാല്‍ പൂജ്യത്തിനാണ് പുറത്തായത്. കേരളത്തിന്‍റെ വൈസ് ക്യാപ്ടന്‍ കുഞ്ചാക്കോ ബോബനും റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.

രാജീവ് പിള്ളയും സൈജു കുറുപ്പുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. രാജീവ് പിള്ള അര്‍ദ്ധസെഞ്ച്വറിക്ക് അടുത്ത് പുറത്തായതോടെയാണ് കേരളം തകര്‍ച്ച തുടങ്ങിയത്. മണിക്കുട്ടന്‍, നിഖില്‍, വിനോദ് ഗോപന്‍, വിനു മോഹന്‍ എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് 112ന് എല്ലാവരും പുറത്താകുന്ന സ്ഥിതിയിലേക്കെത്തിയത്.

ചെന്നൈ റൈനോസിന് വേണ്ടി ശിവ, വിഷ്ണു തുടങ്ങിയവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു.

വെബ്ദുനിയ വായിക്കുക