ചാമ്പ്യന്‍സ് ലീഗിലെ കൊഹ്‌ലിയുടെ ഇഷ്ട ടീം രാജസ്ഥാന്‍ റോയല്‍സ്
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (12:51 IST)
PTI
PTI
ചാമ്പ്യന്‍സ് ലീഗിലെ ഇഷ്ട ടീം രാജസ്ഥാന്‍ റോയല്‍സാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കൊഹ്‌ലി. ദ്രാവിഡ് നയിക്കുന്ന രാജസ്ഥാന്‍ ടീം മികച്ച ഫോമിലാണ്. അത് അവര്‍ മുംബൈക്കെതിരെയായ മത്സരത്തില്‍ തെളിയിക്കുകയും ചെയ്തു. ഷെയ്ന്‍ വാട്‌സന്റെ ഓള്‍ റൗണ്ട് പ്രകടനം രാജസ്ഥാന് കരുത്ത് പകരുമെന്നും കോഹ്‌ലി പറഞ്ഞു.
എന്നാല്‍ മികച്ച ട്വന്റി-20 ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനാണെന്നാണ് കൊഹ്‌ലിയുടെ അഭിപ്രായം. ഇഷ്ടപ്പെട്ട ബൗളര്‍മാര്‍ ഡെയ്ല്‍ സ്‌റ്റെയിനും സുനില്‍ നരെയ്നുമാണ്. തന്റെ ഇഷ്ടവിനോദങ്ങള്‍ ക്രിക്കറ്റിന് പുറമെ ഫുട്‌ബോളും ടെന്നീസുമാണെന്നും കൊഹ്‌ലി പറഞ്ഞു
ടെന്നീസില്‍ നദാല്‍ നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമാണെന്നാണ് കൊഹ്‌ലിയുടെ അഭിപ്രായം. അടുത്ത സമയത്ത് ഇഷ്ടപ്പെട്ട സിനിമ ഭാഗ് മില്‍ഖാ ഭാഗാണെന്നും ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനം മികവുറ്റതായിരുന്നെന്നും കൊഹ്‌ലി പറഞ്ഞു.