മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ ദിലീപ് വെങ്സാര്‍ക്കറാണ് ദേശ്മുഖിനോട് പരാജയപ്പെട്ടത്.
ദേശ്മുഖിന് വെങ്സാര്‍ക്കറിനേക്കാള്‍ 47 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. നിലവില്‍ വൈസ്പ്രസിഡന്‍റായിരുന്നു വിലാസ് റാവു ദേശ്മുഖ്. ശരദ് പവാറിനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ പ്രതിനിധിയാണ് ദേശ്മുഖ്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു വൈസ് പ്രസിഡന്‍റുമാരും പവാര്‍ പക്ഷക്കാരാണ്.
ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ പിന്തുണയാണ് വെങ്സാര്‍ക്കറിന് ഉണ്ടായിരുന്നത്. വെങ്സാര്‍ക്കര്‍ 135 വോട്ട് നേടിയപ്പോള്‍ ദേശ്മുഖിന് 182 വോട്ട് ലഭിച്ചു.
ശരദ് പവാറില്‍ നിന്നാണ് ദേശ്മുഖ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നത്.