ക്രിക്കറ്റ് താരങ്ങള്‍ ജേഴ്സിയില്‍ ഇന്ത്യയെന്ന് പതിപ്പിക്കുവാന്‍ പാടില്ല

Webdunia
വ്യാഴം, 11 ജൂലൈ 2013 (13:20 IST)
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി മുതല്‍ ജേഴ്സിയില്‍ ഇന്ത്യയെന്ന് എഴുതുവാന്‍ പാടില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന കായിക സംഘടനകള്‍ക്ക് മാത്രമെ ഇനി മുതല്‍ ഇന്ത്യയെന്ന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂയെന്ന വ്യവസ്ഥ വന്നു. ദേശിയ കായിക വികസന കരട് ബില്ലിലാണ് ഈ വ്യവസ്ഥയുള്ളത്.

ഇനി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് ബിസിസിഐയുടെ മുദ്രയും സ്പോണ്‍സര്‍മാരുടെ പേരുമെ പതിപ്പിക്കാന്‍ സാധിക്കൂ. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്ന സംഘടനകളാണ്. ഇത്തരം സംഘടനകള്‍ ദേശിയ സ്പോര്‍ട്സ് ഫെഡറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ബിസിസിഐ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ജസ്റ്റിസ് മുകള്‍ മുദ്ഗലിന്റെ നെതൃത്വത്തിലുള്ള സമിതിയാണ് കരട് ബില്‍ കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.