പരുക്കേറ്റ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന് ശസ്ത്രക്രിയയ്ക്ക് വിധേയമാകാകുന്നു. സ്വാനിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. അമേരിക്കയിലെ മിന്നസോട്ട ആശുപത്രിയിലാണ് ചികിത്സ.
ഈയാഴ്ച കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകുന്ന സ്വാന് ആഷസ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയ്ക്കു മുമ്പ് സുഖംപ്രാപിക്കുമെന്നു കരുതുന്നു. വലതുകൈമുട്ടിനാണ് പരുക്ക്. നേരത്തെ ഇതിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.ന്യൂസിലന്‍ഡിനെതിരായ തയ്യാറെടുപ്പു മത്സരത്തിനിടെ വേദന കലശലായി.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. അല്ലാത്തപക്ഷം ക്രിക്കറ്റ് കരിയര്‍ ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.