ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം; ശരദ് പവാറിന് താത്കാലിക വിലക്ക്
വ്യാഴം, 28 നവംബര്‍ 2013 (09:48 IST)
PRO
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലകള്‍ വഹിക്കുന്നതിന് കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറിന് താത്കാലിക വിലക്ക്,
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ബി.ജെ.പി. നേതാവ് ഗോപിനാഥ്മുണ്ടെ നല്‍കിയ ഹര്‍ജി പരിഗണിക്കവേ മുംബൈകോടതിയാണ് ശരദ്പവാറിനെ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയത്.
മുണ്ടെയുടെ ഹര്‍ജിയില്‍ തുടര്‍ച്ചയായി വാദംകേട്ട് മൂന്നുമാസത്തിനകം തീരുമാനം എടുക്കണമെന്നും സിവില്‍ കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
ഗോപിനാഥ് മുണ്ടെയും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. എന്നാല്‍, മുംബൈ നഗരവാസിയല്ല മുണ്ടെ എന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഈ പത്രിക തള്ളിക്കളയുകയായിരുന്നു. .