കോഴവാങ്ങി കളിച്ച ഇംഗ്ലീഷ് കൌണ്ടി താരത്തിന് തടവ് ശിക്ഷ
ശനി, 18 ഫെബ്രുവരി 2012 (17:53 IST)
കോഴ വാങ്ങി ഒത്തു കളിച്ചെന്ന വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് കൌണ്ടി താരത്തിന് നാലുമാസം തടവുശിക്ഷ. ഇംഗ്ലീഷ് താരം വെസ്റ്റ് ഫീല്‍ഡിനെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. മോശമായി ബൌള്‍ ചെയ്യാനായി ആറായിരം യൂറോ പണം കൈപ്പറ്റിയെന്നായിരുന്നു വെസ്റ്റ് ഫീല്ഡിനെതിരെയുള്ള ആരോപണം.
ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം ഒത്തുകളിയ്ക്ക് ശിക്ഷിക്കപ്പെടുന്നത്. പാകിസ്ഥാന് അന്താരാഷ്ട്ര ടീമിലുണ്ടായിരുന്ന കനേരിയയ്ക്ക് എതിരെയും ആരോപണമുയര്‍ന്നെങ്കിലും കോടതി ഈ ആരോപണം തള്ളി കളയുകയായിരുന്നു.