കൊല്‍ക്കത്ത-ഡല്‍ഹി പോരാട്ടം ഇന്ന്‌

Webdunia
ശനി, 13 ഒക്‌ടോബര്‍ 2012 (20:19 IST)
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്‌ മത്സരങ്ങള്‍ക്ക്‌ തുടക്കമായി. ശനിയാഴ്ച വൈകിട്ട്‌ അഞ്ചിനു നടക്കുന്ന ആദ്യ മത്സരത്തില്‍ ടൈറ്റാന്‍സ്‌ പെര്‍ത്തിനെ നേരിടും. രാത്രി ഒന്‍പതു മുതല്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്‍ കൊല്‍ക്കത്ത നൈറ്റ്‌ റെഡേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍ ഏറ്റുമുട്ടും.

നിലവിലെ ചാമ്പ്യന്‍മാരായ മുംബെ ഇന്ത്യന്‍സ്‌, ഐ പി എല്‍. റണ്ണര്‍ അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, എന്നിവരാണു ചാമ്പ്യന്‍സ്‌ ലീഗില്‍ കളിക്കുന്ന മറ്റ്‌ ഇന്ത്യന്‍ ടീമുകള്‍. മുംബൈ ഇന്ത്യന്‍സും സൂപ്പര്‍ കിംഗ്‌സും ബി ഗ്രൂപ്പിലാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും എ ഗ്രൂപ്പിലാണ്‌. ഗ്രൂപ്പ്‌ എ ടീമുകള്‍: ഓക്‌ലന്‍ഡ്‌ എയ്‌സസ്‌, ഡെയര്‍ ഡെവിള്‍സ്‌, നൈറ്റ് റൈഡേഴ്‌സ്‌, പെര്‍ത്ത്‌ സ്‌കോച്ചേഴ്‌സ്‌, ടൈറ്റാന്‍സ്‌. ഗ്രൂപ്പ്‌ ബി ടീമുകള്‍: സൂപ്പര്‍ കിംഗ്‌സ്‌, ഹൈവെല്‍ഡ്‌ ലയണ്‍സ്‌, മുംബൈഇന്ത്യന്‍സ്‌, സിഡ്‌നി സിക്‌സേഴ്‌സ്‌, യോര്‍ക്‌ഷയര്‍.