കൊച്ചി ഐ പി എല്‍ ടീം - ‘കൊച്ചി ടസ്കേഴ്സ് കേരള’

ശനി, 12 മാര്‍ച്ച് 2011 (20:29 IST)
PRO
കൊച്ചി ഐ പി എല്‍ ടീമിന് ഇനി പുതിയ പേര്. ‘കൊച്ചി ടസ്കേഴ്സ് കേരള’ എന്നാണ് പേര് മാറ്റിയിരിക്കുന്നത്. നേരത്തേ ഇന്‍ഡി കമാന്‍ഡോസ് കേരള എന്നായിരുന്നു ടീമിന് പേര് കണ്ടെത്തിയിരുന്നത്. പേരിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്.

‘കൊച്ചി ടസ്കേഴ്സ് കേരള’ എന്ന പുതിയ പേരിന് ബി സി സി ഐയുടെ അംഗീകാരം ലഭിച്ചു. ടീമിന്‍റെ പുതിയ ലോഗോയും ഉടന്‍ തന്നെ പുറത്തിറങ്ങും.

വോട്ടെടുപ്പിലൂടെയാണ് ടീമിന് പുതിയ പേര് കണ്ടെത്തിയത്. കൊച്ചി ടസ്കേഴ്സ്‌ കേരള എന്ന പേരിനാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. കൊച്ചി ടൈഗേഴ്സ് കേരള എന്ന പേര് രണ്ടാം സ്ഥാനം നേടി.

വെബ്ദുനിയ വായിക്കുക