ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ലോകറെക്കോര്‍ഡ്

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (13:08 IST)
PRO
PRO
ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ലോകറെക്കോര്‍ഡ്. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റിന്റെ അവസാനദിവസമാണ് ബ്രാഡ് ഹാഡ് പുതിയ റെക്കോര്‍ഡ് കുറിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയാണ് ഹാഡ് സ്വന്തമാക്കിയത്. ഇന്നലെ ഹാരിസിന്റെ പന്തില്‍ ഇംഗ്ലണ്ടിന്റെ ജോറൂട്ടിനെ പിടികൂടിയപ്പോള്‍ ഹാഡിന്റെ ഈ പരമ്പരയിലെ 29 ാം ഇരയായിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ റെക്കോര്‍ഡ് ഓസ്ട്രേലിയയുടെ തന്നെ റോഡ്നിമാഷിനായിരുന്നു. റോഡ്നിമാഷ് ഒരു പരമ്പരയില്‍ 28 പേരെയാണ് പുറത്താക്കിയത്. റോഡ്നിമാഷിന്റെ റെക്കാഡാണ് ഹാഡ് തകര്‍ത്തത്.

വെബ്ദുനിയ വായിക്കുക