ഒത്തുകളിയില്‍ താന്‍ പങ്കാളിയാണെന്ന് സല്‍മാന്‍ ബട്ടിന്റെ കുറ്റസമ്മതം

ഞായര്‍, 30 ജൂണ്‍ 2013 (17:18 IST)
PRO
PRO
ഒത്തുകളിയില്‍ താന്‍ പങ്കാളിയാണെന്ന് സല്‍മാന്‍ ബട്ട് കുറ്റസമ്മതം നടത്തി. ഒത്തുകളിയില്‍ താന്‍ പങ്കാളിയാണെന്നും എല്ലാ ക്രിക്കറ്റ് ആരാധകരോടും താന്‍ മാപ്പു പറയുന്നുവെന്നും മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് വാര്‍ത്താ സമ്മേളനത്തില്‍ ബട്ട് പറഞ്ഞു.

പാകിസ്ഥാനിലെ ജനങ്ങളുടെയും ക്രിക്കറ്റ് പ്രേമികളുടെയും വികാരം വ്രണപ്പെടുത്തിയതില്‍ താന്‍ അതിയായി ഖേദിക്കുന്നുവെന്നും തനിക്ക് മാപ്പ് നല്‍കണമെന്നുമാണ് ബട്ട് പറഞ്ഞു. ഒത്തുകളി കേസില്‍ വിലക്കു തുടരുന്ന സല്‍മാന്‍ ബട്ട് ആദ്യമായാണ് താന്‍ കുറ്റം സമ്മതം നടത്തുന്നത്.

2010ല്‍ ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടന്ന ടെസ്റ്റില്‍ നോബോള്‍ എറിയാന്‍ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തേയ്ക്കാണ് ബട്ടിനെയും മുഹമ്മദ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. പിന്നീട് വിലക്ക് അഞ്ച് വര്‍ഷമായി കുറച്ചു.

തന്റെയും ആസിഫിന്റെയും വിലക്ക് നീക്കണമെന്ന് ഐസിസിയോട് അപേക്ഷിക്കാന്‍ താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് ബട്ട് പറഞ്ഞു. വിലക്ക് തീരുന്നതുവരെ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്നും അത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരികെയെത്താന്‍ തങ്ങളെ സഹായിക്കുമെന്നും ബട്ട് പറഞ്ഞു

വെബ്ദുനിയ വായിക്കുക