ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചയ്‌ക്കുവാന്‍ കഴിയുമെന്ന് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു ടെലി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ ദേശീയ ടീമില്‍ നിന്ന് ജയസൂര്യയെ പുറത്താക്കിയിരുന്നു.
‘ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ മുംബൈ ടീമിന് കപ്പ് നേടുന്നതിന് സഹായകരമായ വിധത്തില്‍ എനിയ്‌ക്ക് പ്രകടനം നടത്തുവാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. ലോകോത്തര ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കൂടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാന്‍ കഴിയുന്നത് മഹത്തരമാണ്.
ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കിടയില്‍ വച്ച് ഞാനും സച്ചിനും ഐപിഎല്ലിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്‍റെ രാജ്യത്തിനു വേണ്ടി കളിക്കുവാന്‍ ഞാന്‍ വളരെയധികം ഇഷ്‌ടപ്പെടുന്നു.
ഐപിഎല്‍ വ്യത്യസ്തമായ അനുഭവമാണ് നല്‍കുക. കാരണം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ഓരോ ടീമിലും ഉള്ളത്.
എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ മുംബൈ ടീമിനു വേണ്ടി ചെലവഴിക്കും. മുംബൈ ടീമിലെ പൊളോക്ക്, ഉത്തപ്പ, ലൂത്ത്‌സ് ബോസ്‌മാന്‍,കുമാര സങ്കക്കാര, മഹേല ജയവര്‍ദ്ധ എന്നിവര്‍ മികച്ച കളിക്കാരാണ്.
എനിയ്‌ക്ക് അധികം പ്രായമായിട്ടില്ല. എനിക്ക് നല്ല കായികക്ഷമതയുണ്ട്. വളരെ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുന്നു. ബാറ്റു കൊണ്ടും ബോളും കൊണ്ടും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’,ജയസൂര്യ പറഞ്ഞു.