ഐപി‌എലിന്റെ ഏഴാം സീസണ്‍ നടക്കുക രണ്ട് ഭാഗങ്ങളായി?

വെള്ളി, 3 ജനുവരി 2014 (16:54 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം എഡിഷന്‍ രണ്ട് ഭാഗങ്ങളായി രണ്ട് രാജ്യങ്ങളില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്.

ബിസിസിഐയിലെ ചില വൃത്തങ്ങളില്‍ നിന്നുള്ള സൂചന അനുസരിച്ച് പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

ജനറല്‍ ഇലക്ഷന്‍ എപ്രില്‍- മേയ് മാസങ്ങളിലായതിനാല്‍ ഒരുഭാഗം ഇന്ത്യയിലും മറ്റൊരു ഭാഗം വിദേശരാജ്യങ്ങളിലുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചശേഷമായിരിക്കും ഇതിനു സ്ഥിരീകരണമുണ്ടാവുകയെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക