ഏകദിന ബാറ്റിങ് റാങ്കിംഗില്‍ കോഹ്ലി ഒന്നാമതെത്തി

തിങ്കള്‍, 4 നവം‌ബര്‍ 2013 (11:03 IST)
PRO
ഏകദിന ബാറ്റിങ് റാങ്കിംഗില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ടു സെഞ്ച്വറി നേടിയും കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുകയും ചെയ്താണ് കോഹ്ലിയുടെ ഈ കുതിപ്പ്.

കോഹ്ലി ഇതാദ്യമാണ് ഒന്നാം റാങ്കിലെത്തുന്നത്. ബൗളിംഗില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്നര്‍ സയീദ് അജ്മലാണ് ഒന്നാമന്‍. ഓസ്‌ട്രേലിയയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി മൂന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു.

2010 മുതല്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ പിന്തള്ളിയാണ് കോലി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ താരംകൂടിയാണ് കോഹ്ലി.


ബൌളിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തുനിന്നും പിന്നോട്ടിറങ്ങി മൂന്നാമതായി. വെസ്റ്റിന്‍ഡീസ് ഓഫ്‌സ്പിന്നര്‍ സുനില്‍ നരെയ്ന്‍ രണ്ടാം സ്ഥാനത്തേക്കു കയറി. ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍, ശ്രീലങ്കയുടെ രംഗന ഹെറാത്ത് എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.

വെബ്ദുനിയ വായിക്കുക