ഇഷാന്ത് ശര്‍മ്മയും വിവാദക്കുരുക്കില്‍

ചൊവ്വ, 10 ജനുവരി 2012 (12:09 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മയും വിവാദക്കുരുക്കില്‍. പെര്‍ത്തിലെ ഒരു പ്രാദേശിക ക്ലബില്‍ വച്ച് കാണികളോടെ ഇഷാന്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇഷാന്ത് കാ‍ണികളെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇഷാന്തിക് നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായില്ലെന്നാണ് ടീം ഇന്ത്യയുടെ മാനേജര്‍ ജി എസ് വാലിയ പറഞ്ഞു. അതേസമയം ഓസ്ട്രേലിയന്‍ കാണികള്‍ ഇന്ത്യന്‍ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. നൈറ്റ് പ്രാക്ടീസിനെത്തുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം മോശം പെരുമാറ്റമാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടേണ്ടി വരുന്നത്- ജി എസ് വാലിയ പറഞ്ഞു.

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ മോശമായി പെരുമാറിയതിന്റെ പേരില്‍ വിരാട് കോഹ്‌ലിക്കെതിരെ നടപടിയുണ്ടായിരുന്നു. കോഹ്‌ലിയില്‍ നിന്ന് മാച്ച് ഫീസിന്റെ അന്‍പതു ശതമാനം പിഴായായി ഈടാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക