ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് ക്ലാര്‍ക്ക്

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (12:22 IST)
PRO
PRO
ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് മൈക്കല്‍ ക്ലാര്‍ക്കായിരിക്കും. പരുക്കിനെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് ക്ലാര്‍ക്ക് വിട്ട് നില്‍‌ക്കുകയായിരുന്നു. മത്സരത്തിനു മുമ്പ് ഫിറ്റ്‌നെസ് തെളിയിക്കാനായെങ്കില്‍ മാത്രമെ ക്ലാര്‍ക്കിന് ടീമില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.

ക്ലാര്‍ക്ക് ഉടനെ തിരിച്ച് എത്തുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. ഏഴ് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവും അടങ്ങുന്നതാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര രാജ്‌കോട്ടിലെ ട്വന്റി-20 മത്സരത്തോടെയാണ് തുടങ്ങുന്നത്. ഒക്ടോബര്‍ പത്തിനാണ് മത്സരങ്ങള്‍ ആരംഭിക്കുക.

വെബ്ദുനിയ വായിക്കുക