ഇന്ത്യന്‍ പര്യടനം ഒരു വെല്ലുവിളിയാണെന്ന് മൈക്കല്‍ ക്ലര്‍ക്ക്

വെള്ളി, 15 ഫെബ്രുവരി 2013 (10:10 IST)
PRO
ടെസ്റ്റ് പരമ്പരക്കായുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം വെല്ലുവിളിയാണെന്ന് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ഉപഭൂഖണ്ഡത്തില്‍ വിജയം നേടാന്‍ ഓസീസ് ടീമിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാര്‍ക്ക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ പര്യടനം വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ഇക്കാര്യം ടീമംഗങ്ങള്‍ക്ക് നന്നായി അറിയാമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയിലെത്തി സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് ഈ ടീമിന്റെ ശ്രമം. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഫെബ്രുവരി 22നാണ് ആരംഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക