ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ നിന്ന് പുറത്ത്

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (19:06 IST)
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താ‍രങ്ങള്‍ക്ക് ആര്‍ക്കും ഇടം‌പിടിക്കാനായില്ല. ബാറ്റ്‌സ്മാന്‍‌മാരുടെ പട്ടികയില്‍ സച്ചിന്‍ പന്ത്രണ്ടാമനാണ്. ഏറ്റവും മുന്‍‌നിരയിലുള്ള ഇന്ത്യന്‍‌താരവും സച്ചിന്‍ തന്നെ. ബൌളര്‍മാരുടെ പട്ടികയില്‍ സഹീര്‍ ഖാന്‍ പന്ത്രണ്ടാം സ്ഥാനത്തുണ്ട്.

ടെസ്റ്റില്‍ ബാറ്റ്സ്മാന്‍‌മാരില്‍ ഒന്നാമത് ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സും ഓസീസ്‌ നായകന്‍ ക്ലാര്‍ക്കുമാണ്. ഇതാദ്യമായാണ് ഡിവില്ലിയേഴ്‌സ് ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാമത്‌ എത്തുന്നത്‌.

അതേസമയം ശ്രീലങ്കയ്ക്കെതിരെയുള്ള അടുത്ത ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നഷ്ടമായേക്കും.