ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം

ചൊവ്വ, 7 ഏപ്രില്‍ 2009 (13:37 IST)
ന്യൂസിലാന്‍ഡില്‍ ചരിത്രനേട്ടം കൊയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനപ്രവാഹം. രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഉള്‍പ്പെടെ നിരവധിപേര്‍ ടീമിന്‍റെ നേട്ടത്തെ പുകഴ്ത്തി.

പതിനഞ്ച് ലക്ഷം രൂപ വീതം കളിക്കാര്‍ക്ക് പാരിതോഷികമായി നല്‍കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ബിസിസിഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ ടീമംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ടെസ്റ്റ് ടീമിന് പുറമെ ഏകദിന സ്ക്വാഡില്‍ ഉണ്ടായിരുന്നവര്‍ക്കും പാരിതോഷികം നല്‍കും. ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം ഏകദിനത്തില്‍ പരമ്പര നേടിയത്.

ടീമിനൊപ്പം ഉണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ബിസിസിഐ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.

വെബ്ദുനിയ വായിക്കുക