ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ധോണി
വെള്ളി, 9 ഓഗസ്റ്റ് 2013 (09:44 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയെ സ്റ്റാര്‍ സ്പോര്‍ട്സ് നിയമിച്ചു.
കൂടുതല്‍ യുവാക്കളെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ആകര്‍ഷിക്കുന്നതിനായി അടുത്തയാഴ്ചമുതല്‍ ധോണി ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുമെന്ന് ഇഎസ്പിഎന്‍ സോഫ്റ്റ്‌വെയര്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വിജയ് രാജ്പൂത് അറിയിച്ചു.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഫുട്ബോള്‍ കളിക്കാരനായിരുന്ന ധോണി നല്ലൊരു ഗോളിയായിരുന്നു. ഇപ്പോഴും ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായി ഫുട്ബോള്‍ കളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.