ആഷസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ബെയ്‌ലി

ബുധന്‍, 13 നവം‌ബര്‍ 2013 (13:28 IST)
PRO
ഓസ്‌ട്രേലിയന്‍ ഏകദിന-ട്വന്റി 20 ക്രിക്കറ്റ് ടീം നായകന്‍ ജോര്‍ജ് ബെയ്‌ലി ആഷസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍.

ഈ മാസാദ്യം സമാപിച്ച ഇന്ത്യയുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഉശിരന്‍ പ്രകടനമാണ് ബെയ്‌ലിക്ക് ആഷസ് പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ സ്ഥാനം നല്കിയത്.

ഇന്ത്യന്‍ പര്യടനത്തിലുണ്ടായിരുന്ന വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍, ഓള്‍റൗണ്ടര്‍ ജയിംസ് ഫോക്‌നര്‍, ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും ആഷസ് ടീമിലുണ്ട്.

വെബ്ദുനിയ വായിക്കുക