ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്ക് വിജയം

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (15:41 IST)
PRO
ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്ക് വിജയം. അഡലെയ്ഡ് ഓവലില്‍ തിങ്കളാഴ്ച സമാപിച്ച പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 218 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.

രണ്ടാം ടെസ്റ്റിന്റെ അഞ്ചാംദിനം ഇംഗ്ലണ്ടിനെ 312 റണ്‍സിന് പുറത്താക്കിയാണ് ആതിഥേയരായ ഓസീസ് വിജയം പിടിച്ചെടുത്തത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ ഒമ്പതിന് 570 ഡിക്ല, മൂന്നിന് 132 ഡിക്ല. ഇംഗ്ലണ്ട് 172, 312.