അഭ്യൂഹങ്ങള്‍ വേണ്ട; സച്ചിന്‍ ഐപി‌എല്ലിനുണ്ടാകും

ബുധന്‍, 28 മാര്‍ച്ച് 2012 (16:52 IST)
PRO
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുഴുവന്‍ മത്സരങ്ങള്‍ക്കുണ്ടാകുമെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍. കാല്‍‌വിരലിന്റെ പരുക്കിനെ തുടര്‍ന്ന് സച്ചിന്‍ ലണ്ടനില്‍ വൈദ്യപരിശോധനയ്ക്കായി പോയെന്നത് ശരിയാണ്. എന്നാല്‍ സച്ചിന്‍ 31ന് മടങ്ങിവരുമെന്നും ഐപി‌എല്ലില്‍ പങ്കെടുക്കുമെന്നാണ് മുംബൈ ഇന്ത്യന്‍‌സിന്റെ വക്താവ് അറിയിച്ചത്.

സച്ചിന്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമുണ്ടാകും. വൈദ്യോപദേശം തേടിയാണ് സച്ചിന്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയ ആവശ്യമായി വരില്ല. സച്ചിന്‍ 31ന് തിരിച്ചെത്തും. ഐ പി എല്ലിന്റെ ഉദ്ഘാടനച്ചടങ്ങിലും ആദ്യ മത്സരത്തിലും സച്ചിന്‍ പങ്കെടുക്കും - മുംബൈ ഇന്ത്യന്‍സ് വക്താവ് പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ മുഴുവനായും പങ്കെടുക്കോമെയെന്ന കാര്യം സംശയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാല്‍‌വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് സച്ചിന്‍ വിദഗ്ധ പരിശോധനയ്ക്ക് ലണ്ടനില്‍ പോയതിനാലാണ് ഇത്. ഏറെക്കാലമായുള്ള ഈ പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ സച്ചിന്‍ ഐ പി എല്ലിലെ മുഴുവന്‍ മത്സരങ്ങളിലും പങ്കെടുത്തേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക