ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അന്തിമപ്പോരാട്ടം ഇന്ന്. ഹാട്രിക് കിരീടം തേടി ചെന്നൈ കിംഗ്സ് ഇലവന്‍ ഇന്നിറങ്ങുമ്പോള്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ആദ്യ കിരീടം സ്വന്തമാക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിറങ്ങുക.
മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ കടന്നത്. ആവശ്യ സമയത്ത് ജയം സ്വന്തമാക്കുക എന്ന ധോണിയുടെ ശീലം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ധോണി, ബ്രാവോ, ഹസി , സുരേഷ് റെയ്ന തുടങ്ങിയ ശ്രദ്ധേയ താരങ്ങള്‍ ചെന്നൈക്ക് കരുത്തേകുന്നു.
അതേസമയം ഗംഭീറിന്റെ ബാറ്റിംഗ് കരുത്തിലും സുനില്‍ നരൈന്റെ ബൌളിംഗ് മികവിലുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നേറിയത്. മക്കല്ലം, കാലിസ് തുടങ്ങിയവരും ബാറ്റിംഗില്‍ കരുത്താകുന്നു. ബൌളിംഗില്‍ ജാക് കാലിസ്, ബ്രെറ്റ് ലീ എന്നിവരുടെ പ്രകടനവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആത്മവിശ്വാസം നല്‍കുന്നു.