അണ്ടര്‍ 19 ലോകകപ്പ്: മൂന്നാം കിരീടത്തിനായി നീലപ്പട
ഞായര്‍, 26 ഓഗസ്റ്റ് 2012 (10:03 IST)
PRO
PRO
ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും മുന്‍ചാമ്പ്യന്മാരായ ഇന്ത്യയും അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നു. ബാറ്റിംഗ് അത്യന്തം ദുഷ്‌കരമായ ടോണി അയര്‍ലന്‍ഡ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ആതിഥേയരായ ഓസ്‌ട്രേലിയക്കാണ് കളിയില്‍ മുന്‍തൂക്കം.
ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റശേഷം ഇന്ത്യന്‍ കൗമാര നിരയ്ക്ക് പിന്നീട് തുടരെ വിജയങ്ങളായിരുന്നു. ഇന്ത്യ ബൌളിംഗിന്റെ മികവില്‍ മുന്നേറുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 15ന് ഇരു ടീമുകളും ക്വാദ് സീരീസ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യക്കായിരുന്നു വിജയം. ക്വാദ് സീരിസില്‍ ഓസീസിനെ തോല്പിച്ച ആത്മവിശ്വാസം ഉള്‍ക്കൊണ്ടാവും ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറങ്ങുക.
രണ്ടു തവണ കിരീടം നേടി മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ മിടുക്കുള്ളവര്‍ ഇരു ടീമകളിലുണ്ട്. ക്യാപ്‌റ്റന്‍ ഉന്മുക്ത് ചന്ദിന്റെയും ഓള്‍റൌണ്ടര്‍ ബാബ അപരാജിന്റെയും മികവിലാണ് ഇന്ത്യ വിജയം മുന്നില്‍ കാണുന്നത്.