പോണ്ടിംഗ് ഹര്‍ഭജനെ വീണ്ടും നമിച്ചു!

ശനി, 5 ജനുവരി 2008 (11:45 IST)
UNIFILE
സിഡ്‌നിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പോണ്ടിംഗിനെ ഇന്ത്യന്‍ ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍സിംഗ് ലക്ഷ്‌മണന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ ടെസ്റ്റില്‍ ഹര്‍ഭജനു മുന്നില്‍ പോണ്ടിംഗിന്‍റെ എട്ടാമത്തെ കീഴടങ്ങലായിരുന്നു അത്. ഇതോടെ ഹര്‍ഭജനെ നേരിടുവാന്‍ താന്‍ പഠിച്ചിട്ടുണ്ടെന്ന കംഗാരു നായകന്‍റെ വീരവാദം തരിപ്പണമായി.

1998 ല്‍ ഷാര്‍ജയില്‍ വച്ചാണ് ഹര്‍ഭജന്‍ പോണ്ടിംഗ് യുദ്ധം ആരംഭിക്കുന്നത്. അന്ന് പോണ്ടിംഗിനെ പുറത്താക്കിയപ്പോള്‍ ഹര്‍ഭജന്‍ വിരല്‍ ചൂണ്ടി ചിരിച്ച് പരിഹസിച്ചു. ഹര്‍ഭജന്‍റെ ഈ നടപടിക്കെതിരെ മത്സര ശേഷം പോണ്ടിംഗ് പരസ്യ വിമര്‍ശനം നടത്തിയിരുന്നു.

2001 ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഹര്‍ഭജനു മുന്നില്‍ പോണ്ടിംഗ് പൂര്‍ണ്ണമായും തോറ്റ് കീഴടങ്ങി. അന്ന് മൂന്നു തവണ പോണ്ടിംഗിനെ ഹര്‍ഭജന്‍ റണ്‍സൊന്നും നേടുവാന്‍ അനുവദിക്കാതെയാണ് പുറത്താക്കിയത്. ഈ ടെസ്റ്റ് പരമ്പരയില്‍ മൊത്തം അഞ്ചു തവണ ഹര്‍ഭജന്‍ പോണ്ടിംഗിനെ പുറത്താക്കി.

മെല്‍ബണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഹര്‍ഭജനു മുന്നില്‍ പോണിംഗ് മുട്ടുമടക്കിയിരുന്നു. ഹര്‍ഭജന്‍ സിംഗ് 57 ടെസ്റ്റുകളില്‍ നിന്ന് മൊത്തം 238 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പോണ്ടിംഗ് 113 ടെസ്റ്റുകളില്‍ നിന്ന് 9515 റണ്‍സ് നേടിയിട്ടുണ്ട്

വെബ്ദുനിയ വായിക്കുക