യുവിയുടെ കുഞ്ഞു രാജകുമാരിയെത്തി, അച്ഛനായ സന്തോഷത്തില്‍ താരം

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (11:54 IST)
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അച്ഛനായി. തനിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുഞ്ഞിനും ഭാര്യ ഹേസല്‍ കീച്ചിനും ഒപ്പമുള്ള ചിത്രവും യുവി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.അവര്‍ക്ക് അവര്‍ സ്‌നേഹപൂര്‍വ്വം ഓറ എന്ന് പേരിട്ടു.
 
ഉറക്കമില്ലാത്ത രാത്രികള്‍ കൂടുതല്‍ ആഹ്ലാദകരമായെന്ന് താരം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം ആയിരുന്നു യുവരാജിന് ആണ്‍കുഞ്ഞ് ജനിച്ചത്. 2016 നവംബര്‍ 30നാണ് താരത്തിന്റെ വിവാഹം നടന്നത്. 2019ല്‍ യുവരാജ് ക്രിക്കറ്റ് വിട്ടു.
 
41 കാരനായ യുവി കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരികയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yuvraj Singh (@yuvisofficial)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article