കരീബിയന്‍ കരുത്തറിഞ്ഞ ലോകകപ്പ്

Webdunia
ബുധന്‍, 4 ഫെബ്രുവരി 2015 (18:07 IST)
1979-ലാണ് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്കും ലോകകപ്പ് കളിക്കാനവസരം നല്‍കുന്ന ഐസിസി ട്രോഫി ആരംഭിച്ചത്. ശ്രീലങ്കയും കാനഡയും ഇതിലൂടെ യോഗ്യത നേടി. രണ്ടാം ലോകകപ്പില്‍വെസ്റ്റിന്‍ഡീസിന് തക്ക പ്രതിയോഗികള്‍ ഉണ്ടായിരുന്നില്ല. വേദി ഇത്തവണയും ഇംഗ്ലണ്ടുതന്നെ.
 
വെസ്റ്റിന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇന്ത്യ, ശ്രീലങ്ക എന്നിവരായിരുന്നു 'എ' ഗ്രൂപ്പില്‍. വെസ്റ്റിന്‍ഡീസിനോട് ഒമ്പതു വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും ശ്രീലങ്കയോട് 47 റണ്‍സിനും തോറ്റ ഇന്ത്യയ്ക്ക് പിന്നീട് അധികം കളികേണ്ടി വന്നില്ല. മത്സരത്തില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, കനഡ എന്നീ ടീമുകളായിരുന്നു 'ബി' ഗ്രൂപ്പില്‍. പ്രമുഖ കളിക്കാരില്ലാത്തതിനാല്‍ ദുര്‍ബലമായിരുന്ന ഓസീസിന് കനഡക്കെതിരെ മാത്രമാണ് ജയം നേടാനായത്. 
 
ന്യൂസീലന്‍ഡിനെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തി. രണ്ടാം നിര ടീമുമായി വന്നിട്ടും ഇംഗ്ലണ്ട് മൂന്നു ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഓസ്‌ട്രേലിയയെ 89 റണ്‍സിന് തകര്‍ത്ത പാകിസ്താനും സെമിയിലെത്തി. ആവേശകരമായ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഫൈനല്‍ ടിക്കറ്റെടുത്തു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് പാകിസ്ഥാന്‍ കനത്ത വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. ഒരുവേള മത്സരം കൈവിട്ടുപോകുമെന്ന് സ്ഥിതിയില്‍ നിന്നാണ് വെസ്റ്റിന്‍ഡീസ് പാക് പടയെ തോല്‍പ്പിച്ചത്.
 
ഫൈനലില്‍ ഇംഗ്ലണ്ടിനെ 92 റണ്‍സിന് തോല്‍പ്പിച്ച് വെസ്റ്റിന്റീസ് തന്നെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം കരസ്ഥമാക്കി. ഈ ലോകകപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഐസിസി, ലോകകപ്പ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്താന്‍ തീരുമാനിച്ചു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.