സെവാഗ് ടീമില്‍..ഓസീസ് സൂക്ഷിച്ചോളൂ

PTIPTI
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്‍റ്റര്‍മാര്‍ പലപ്പോഴും അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ നടത്താറുണ്ട്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി ഫോം നഷ്ടപ്പെട്ടു കഴിയുന്ന വിരേന്ദ്ര സെവാഗിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. നായകന്‍ കുംബ്ലേയുടെ താല്പര്യവും രഞ്ജി ട്രോഫിയിലെ പ്രകടനവും ബി സി സി ഐ പരിഗണിച്ചതിലൂടെ പുതിയതായി നടത്തിയ നീക്കവും അമ്പരപ്പിക്കുന്നതായി.

ഫോമില്‍ അല്ലാത്തതിന്‍റെ പേരില്‍ സാധ്യതാ പട്ടികയില്‍ പോലും പെട്ടിട്ടില്ലായിരുന്ന സെവാഗിനെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നതിലൂടെ ധീരമായ ഒരു തീരുമാനമാണ് ഇന്ത്യന്‍ സെലക്‍ടര്‍മാര്‍ എടുത്തത്. സാധ്യതാ പട്ടികയിലെ പ്രമുഖര്‍ക്ക് ഉണ്ടായ പരുക്കാണ് സെവാഗിനു അപ്രതീക്ഷിതമായി ടീമില്‍ സ്ഥാനം നല്‍കിയത്. ഓപ്പണര്‍ ഗൌതം ഗംഭീറിനു പരുക്കു പറ്റിയതും ആകാശ് ചോപ്ര സുഖമാകാത്തതും ഡല്‍ഹി താരത്തിനു തുണയായി.

സാ‍ാധ്യതാ പട്ടികയില്‍ പെടുത്തിയില്ലെങ്കിലും സെവാഗിനെ ഒഴിവാക്കി ചിന്തിക്കാന്‍ സെലക്ടര്‍മാര്‍ക്കു കഴിയാതെ വരികയായിരുന്നു. കാരണം ഓസ്ട്രേലിയയ്‌ക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് സെവാഗിന്‍റെയും യുവരാജിന്‍റെയും ശീലമാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്റ്റിലും സെവാഗ് പതിവ് തെറ്റിച്ചില്ല.

2003 ലെ മെല്‍ബണ്‍ ടെസ്റ്റില്‍ നിര്‍ണ്ണായക ദിവസം സെവാഗ് അടിച്ചു കൂട്ടിയ 195 റണ്‍സ് ബ്രെറ്റ്‌ലീയും കൂട്ടരും ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. 58 ശരാശരി കണ്ടെത്തിയ സെവാഗ് പരമ്പരയില്‍ 464 റണ്‍സ് അടിച്ചിരുന്നു. ഓസീസിനെതിരെ 4,155 റണ്‍സ് പേരിലുള്ള സെവാഗ് 50 ശരാശരിയാണ് ലോക ചാമ്പ്യന്‍‌മാര്‍ക്കെതിരെ കണ്ടെത്തിയത്.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള സാധ്യതാ പട്ടികയില്‍ സെവാഗിനെ ഉള്‍പ്പെടുത്താഞ്ഞ സെലക്‍ടര്‍മാരുടെ തീരുമാനം ക്രിക്കറ്റ് പണ്ഡിതന്‍‌മാരെ അത്‌ഭുതപ്പെടുത്തിയിരുന്നു. സെവാഗിന്‍റെ പൊട്ടിത്തെറി ബാറ്റിംഗ് ഓസ്ട്രേലിയ ഇപ്പോഴും ഭയപ്പെടുന്നതായി ഇയാന്‍ ചാപ്പല്‍ അടുത്തിടെ പറഞ്ഞത്. 2003 ലെ പര്യടനത്തില്‍ സെവാഗ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

എന്നാല്‍ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്‍ഷ്‌മണ്‍, യുവ്‌രാജ് എന്നിവര്‍ നിരക്കുന്ന ഇന്ത്യന്‍ ടീമില്‍ എം എസ് ധോനിയും സെവാഗും എത്തുന്നതോടെ ബാറ്റ്‌സ്‌മാന്‍‌മാരുടെ എണ്ണം ഏഴാകും ഈ വമ്പന്‍‌മാരെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയയെ ഞെട്ടിക്കാനാണ് ഇന്ത്യന്‍ മാനേജ്മെന്‍റിന്‍റെ നീക്കം. തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിലും തുടക്ക സ്പെല്ലുകളെ തല്ലിയൊതുക്കാനുള്ള സെവാഗിന്‍റെ കഴിവില്‍ ഒരിക്കല്‍ കൂടി ബി സി സി ഐ വിശ്വസിക്കുകയായിരുന്നു. അതേസമയം തന്നെ ഫോം നഷ്ടപ്പെട്ട് ഉഴറുന്ന സെവാഗിന് ഇതു ഒരു പുതു ജീവന്‍ തന്നെ.

വെബ്ദുനിയ വായിക്കുക