സച്ചിന്‍ നാലാം സ്ഥാനത്തേക്ക്

PTIPTI
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കരുടെ കാലം അവസാനിച്ചെന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സച്ചിന്‍ കഴിഞ്ഞ പരമ്പരകളില്‍ കാട്ടിയ മികവ്. സമീപ കാലത്തെ പരമ്പരകളില്‍ മികച്ച പ്രകടനം നടത്താനായത് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു തുണയായി.

ഏറ്റവും പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ബാറ്റിംഗ് പ്രതിഭ. പുതിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാരായ സച്ചിന്‍ യുവ്‌രാജ്, ധോനി എന്നിവരാണ്. യുവരാജ് സിംഗ് ആരു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ധോനി പതിനെട്ടാം സ്ഥാനത്തായി.

ഈ കലണ്ടര്‍ വര്‍ഷം ആയിരം ഏകദിന റണ്‍സ് തികച്ച സച്ചിന്‍ 2007ല്‍ അടിച്ചു കൂട്ടിയത് 1425 റണ്‍സാണ്. 33 ഏകദിനം കളിച്ച സച്ചിന്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ നടന്ന പരമ്പരകളില്‍ നിന്നായി വാരിയത് 911 റണ്‍സായിരുന്നു.

ഓസ്ട്രേലിയയുടെ മാത്യൂ ഹെയ്‌‌ഡന്‍ മാത്രമാണ് തെന്‍ഡുല്‍ക്കറിനു മുന്നിലുള്ളൂ. 29 മത്സരങ്ങളില്‍ നിന്നും ഹെയ്‌ഡന്‍ 1555 റണ്‍സ് നേടി. ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് ബാട്ടിംഗില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയക്കാരായ ആന്‍ഡ്രൂ സൈമണ്‍സും മാത്യൂ ഹെയ്‌‌ഡനും രണ്ടും മൂന്നും സ്ഥാനത്തായി.

ഇന്ത്യയ്‌ക്കെതിരെയുള്ള എകദിന പരമ്പരയില്‍ 283 റണ്‍സ് നേടിയ പാകിസ്ഥാന്‍ താരം മൊഹമ്മദ് യൂസുഫ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിനാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയുമുള്ള രണ്ടു പരമ്പര കൊണ്ട് 12 സ്ഥാനങ്ങളാണ് യൂസുഫ് മെച്ചപ്പെടുത്തിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡുമ്പാകിസ്ഥാന്‍ നായകന്‍ ഷിഹൈബ് മാലിക്കും ഇരുപത്തിനാലാം സ്ഥാനത്ത് എത്തി.

ദക്ഷീണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക് ഒന്നാം സ്ഥാനത്തെത്തിയ ബൌളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് താരം ഷെയിന്‍ ബോണ്ടും നതന്‍ ബ്രാക്കനും രണ്ടും മൂന്നും സ്ഥാനത്ത്. ചാമിന്ദ വാസും മുത്തയ്യാ മുരളീധരനും നില്‍ക്കുന്ന പട്ടികയില്‍ ആറാം സ്ഥാനത്ത് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗുണ്ട്.

വെബ്ദുനിയ വായിക്കുക