കളിയില്‍ വിക്കറ്റിനു പിന്നിലാണു സ്ഥാനമെങ്കിലും പരസ്യത്തിന്‍റെ കാര്യത്തില്‍ വിക്കറ്റിനു മുന്നിലേക്കു വരികയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോനി. വമ്പന്‍ സിക്‍സറുകള്‍ അടിച്ചു കൂട്ടുന്ന വേഗത്തില്‍ ഗ്രൌണ്ടിനു ചുറ്റും ബൈക്കില്‍ കറങ്ങുന്ന ഈ നീള മുടിക്കാരന്‍ മുന്‍ നിര ബ്രാന്‍ഡുകളുടെ പരസ്യം നേടുന്ന കാര്യത്തില്‍ സച്ചിനേയും ദ്രാവിഡിനേയും ഗാംഗുലിയേയും പിന്തുടരുകയാണ്.
പരസ്യവരുമാനത്തിന്‍റെ കാര്യത്തില്‍ സച്ചിനെയോ ദ്രാവിഡിനെയോ ഗാംഗുലിയേയോ പിന്നിലാക്കാനാവില്ലെങ്കിലും അടുത്ത കാലത്തെ പരസ്യ ഹോര്‍ഡിംഗുകളില്‍ എറ്റവും കൂടുതല്‍ പതിഞ്ഞ സുന്ദര മുഖം ധോനിയുടേതായിരുന്നു. ഒരു ദശകമായി സ്ഥിര സാന്നിദ്ധ്യമായ സച്ചിന്‍ പരസ്യ കാര്യത്തില്‍ പിടിക്കുന്ന കടും പിടുത്തം ധോനിക്കു ഗുണകരമായി. മിനിമം അഞ്ചു വര്‍ഷത്തേക്കെങ്കിലുമുള്ള നീണ്ട് കരാറുകളിലാണ് സച്ചിന്‍റെ ശ്രദ്ധ.
അതുകൊണ്ട് തന്നെ മിതകാല കരാരുകള്‍ക്ക് ധോനി പ്രിയങ്കരനാകുന്നു. പരസ്യങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തിലും പണ സമ്പാദനത്തിന്‍റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന സച്ചിന്‍ പ്രതിവര്‍ഷം 500,000 യു എസ് ഡോളര്‍ മുതല്‍ 700,000 ഡോളര്‍ വരെ സമ്പാദിക്കുമ്പോള്‍ ധോനിയുടെ സമ്പാദ്യം 250,000-312,500 ഡോളര്‍ വരെയാണ്. സച്ചിന് പ്രതിവര്‍ഷം 17 പരസ്യങ്ങളില്‍ മുഖം കാണിക്കുമ്പോള്‍ ധോനിയുടെ മുഖം പതിച്ചിറങ്ങുന്ന പരസ്യങ്ങളുടെ എണ്ണം 12 ആണ്.
ഐ കേയര്‍, ടൂത്ത് കെയര്‍, സ്യൂട്ട്, കാര്‍ ബാറ്ററി, ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, മൊബൈല്‍ ഫോണ്‍, കാര്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ഫൂട്ട് വേര്‍ തുടങ്ങിയ കാര്യങ്ങളിലാണ് ധോനിയുടെ സുന്ദര മുഖം പ്രത്യക്ഷപ്പെടുന്നത്. കളിയുടെ വേഗതയ്‌ക്കൊപ്പം നീങ്ങുന്ന ധോനിയുടെ ബാറ്റിംഗിലെ മികവ് ഇന്ത്യന്‍ യുവത അനുകരിക്കാന്‍ തുടങ്ങിയതോടെയാണ് പരസ്യക്കാര്‍ക്കും ധോനി പ്രിയങ്കരനായത്. നീണ്ട മുടിയും സ്റ്റൈലന്‍ നമ്പറുകളും കാട്ടി ധോനി കളത്തിനും പുറത്തും നിറയുന്നു
ധോനിക്കു മുമ്പ് ഈ അവസ്ഥ വിരേന്ദര്‍ സെവാഗിനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മോശം ഫോമും ടീമിലെ സ്ഥാനം നഷ്ടമാകലും പുതിയ താരത്തേ താടാന്‍ പ്രേരിപ്പിച്ച പരസ്യ വിപണി തിരച്ചിലിനൊടുവില്‍ ചെന്നെത്തിയത് ബീഹാറില്‍ നിന്നുള്ള ഈ വിക്കറ്റ് കീപ്പറിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപനായക പദവിയിലേക്ക് ഉയര്‍ന്നിരിക്കുന്ന ധോനി ക്രിക്കറ്റിലെ വിദ്യാര്‍ത്ഥി മാത്രമാണെന്നതാണ് മുഖ്യ സെലക്‍ടര്‍ വെംഗ്സര്‍ക്കാരിന്‍റെ അഭിപ്രായം